അറിയിപ്പ്

കലോത്സവ വിജയികളുടെ ഫോട്ടോ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി അയക്കാം.email:irikkursubdistrict@gmail.com>

കലോത്സവത്തിന് വിജയകരമായ പര്യവസാനം.... ഏവർക്കും നന്ദി

Wednesday, 6 November 2019

ചുഴലിയിലെ ,പൂരം ‍രണ്ടാം ദിവസത്തിലേക്ക് 
ചുഴലി:ഇരിക്കൂർ ഉപജില്ലാകലോത്സവം രണ്ടാം ദിവസത്തിലേക്ക്.ചുഴലി ഗവ:ഹയർസെക്കന്ററി സ്കൂളില്‍ വച്ച് നടക്കുന്ന ഉപജില്ലാകലോത്സവമേള നാട്ടുകാരും കുട്ടികളും അധ്യാപകരും വന്‍വിജയമാക്കിത്തീര്‍ത്തുകൊണ്ടിരിക്കുന്നു. 90-ല്‍ പരം സ്കൂളുകളില്‍ നിന്നും മാറ്റുരയ്ക്കാനായി എത്തിച്ചേര്‍ന്ന കലാപ്രതിഭകള്‍ ചുഴലിനാടിനെ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷഭരിതമാക്കുകയാണ്. NSS,SPC,JRC,Little Kite,കുടുംബശ്രീ,സ്വാശ്രയസംഘ‍‍ങ്ങള്‍,ക്ലബ് അംഗങ്ങള്‍,അധ്യാപകര്‍ തുടങ്ങിയവരുടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ മഹത്വമേറിയതാണ്. 12 സ്റ്റേജുകളിലായി വിവിധവിഭാഗങ്ങളുടെ 135-ല്‍ പരം മത്സരങ്ങള്‍അരങ്ങേറുന്നു. വന്‍ ജനപങ്കാളിത്തമാണ് വേദികളില്‍ ദൃശ്യമാവുന്നത്.