അറിയിപ്പ്

കലോത്സവ വിജയികളുടെ ഫോട്ടോ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി അയക്കാം.email:irikkursubdistrict@gmail.com>

കലോത്സവത്തിന് വിജയകരമായ പര്യവസാനം.... ഏവർക്കും നന്ദി

Wednesday, 6 November 2019

കലോത്സവത്തിന് രുചി പകർന്ന് ചുഴലിയുടെ നാലു മൂലക്കാർ
 ചുഴലി :നാലു ദിവസത്തെ നാടിന്റെ മേളയ്ക്ക് രുചി പകരുന്നത് ചുഴലിയുടെ നാലു മൂലയിലെ വാല്യക്കാരാണ്. ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനെത്തുന്ന പ്രതിഭകൾക്കും ആസ്വാദകർക്കും ഭക്ഷണമൊരുക്കുന്നത് ചുഴലിയിലെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള കുടുംബശ്രീ, സ്വയം സഹായ സംഘം പ്രവർത്തകരാണ്. ദിവസവും മൂവായിരത്തഞ്ഞൂറോളം പേർക്കാണ് ഭക്ഷണം നൽകുന്നത്. സാമ്പാർ, കാളൻ, കൂട്ടുകറി, അവിയൽ തുടങ്ങി എട്ടു കൂട്ടം കറികൾക്കൊപ്പം പാൽ പായസവും പ്രഥമനുമുണ്ട്.

തോളൂർ യുവ രശ്മി, ചുഴലി വൈ. ബി.സി, മുണ്ടോൽ വയൽ ചെന്താര, കാവിൻ മൂല യുവശക്തി എന്നീ ടീമുകൾ പാചകത്തിലും വിളമ്പലിലും മുഖ്യമായി രംഗത്തുണ്ട്. ചുഴലിക്കാരായ ഉണ്ണിക്കൃഷ്ണന്റെയും രാജുവിന്റെയും മേൽനോട്ടത്തിലാണ് പാചകം.പി.പി.വി. പ്രഭാകരൻ മാസ്റ്റർ ചെയർമാനും കെ.പി.അശോകൻ മാസ്റ്റർ കൺവീനറുമായ കമ്മിറ്റി യാണ്  രുചിക്കൂട്ടുകൾക്ക് നാട്ടൊരുമയുടെ സ്വാദേകുന്ന ചുമതലക്കാർ.