അറിയിപ്പ്

കലോത്സവ വിജയികളുടെ ഫോട്ടോ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി അയക്കാം.email:irikkursubdistrict@gmail.com>

കലോത്സവത്തിന് വിജയകരമായ പര്യവസാനം.... ഏവർക്കും നന്ദി

Wednesday, 6 November 2019


വിജയകരമായി ഇരിക്കൂര്‍ സ്കൂള്‍ ഉപജില്ല കലോത്സവം                    മൂന്നാം ദിവസത്തിലേക്ക്                                                                        ഇരിക്കൂര്‍ ഉപജില്ലാകലോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ 11 വേദികളിലാ‍യി മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. വേദി 1 ലാസ്യ മണ്ഡപത്തില്‍ HSS വിഭാഗം കോല്‍ക്കളി മത്സരം നടന്നുകൊണ്ടിരിക്കുന്നു. വേദി 2 ല്‍ HS ന്റെ നാടന്‍പാട്ടാണ് ഇനി നടക്കേണ്ടത്. വേദി 3ല്‍ LP വിഭാഗം കഥാകഥനം ആരംഭിച്ചു കഴിഞ്ഞു. വേദി 4ല്‍ HS,HSS മിമിക്രി സമാപിച്ചു. HSS ന്റെ മൂകാഭിനയമാണ് ഇപ്പോള്‍ നടക്കുന്നത്. UP, HSS നാടകം ഈ വേദിയിലാണ് നടക്കേണ്ടത്. LP ജനറല്‍ വിഭാഗത്തില്‍ 33 പോയിന്റോടെ ഗാന്ധി മെമ്മോറിയല്‍ UP സ്കൂള്‍ നെല്ലിക്കുറ്റിയും സെന്‍മേരീസ് UP സ്കൂള്‍ പൈസക്കിരിയും ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ,UP ജനറല്‍ വിഭാഗത്തില്‍ 41 പോയിന്റുമായി വയത്തൂര്‍ UP സ്കൂള്‍ ഒന്നാം സ്ഥാനത്തുണ്ട്. ‍HS വിഭാഗത്തില്‍ ഒന്നാം സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ 127 പോയിന്റോടെ സെയിന്റ് തോമസ് ഹൈസ്കൂള്‍ മണിക്കടവ് യാത്ര തുടരുന്നു. HSSവിഭാഗത്തില്‍ പടിയൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ 136 പോയിന്റോടെ മുന്നിട്ടു നില്‍ക്കുന്നു.



ആഷിഖ് ബി.ടി
(പ്രോഗ്രാം കണ്‍വീനര്‍)