അറിയിപ്പ്

കലോത്സവ വിജയികളുടെ ഫോട്ടോ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി അയക്കാം.email:irikkursubdistrict@gmail.com>

കലോത്സവത്തിന് വിജയകരമായ പര്യവസാനം.... ഏവർക്കും നന്ദി

Thursday, 7 November 2019

      ഇരിക്കൂര്‍ ഉപജില്ലാ കലോത്സവം ഭക്ഷണം                   ഗ്രാമീണകൂട്ടായ്മയിലൂടെ

കലവറനിറയ്ക്കല്‍ പരിപാടിയോടെയാണ് ഇരിക്കൂര്‍ ഉപജില്ല കലോത്സവത്തിന് ആരംഭം കുറിച്ചത്. ഉപജില്ലയിലെ സ്കൂളുകളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുകയുണ്ടായി. കൂടാതെ ചുഴലിയിലെ എല്ലാ കുടുംബശ്രീകളും കലവറ നിറയ്ക്കല്‍ ദൗത്യം ആവേശപൂര്‍വ്വം ഏറ്റെടുത്തു. കലവറ നിറഞ്ഞപ്പോള്‍ എല്ലാ ദിവസവും നാലുകൂട്ടം കറികളും ചോറും പായസവുമടങ്ങിയ വിഭസമൃദ്ധമായ സദ്യ തന്നെ കൊടുക്കുവാന്‍ കഴിഞ്ഞു. ഗ്രാമീണ ഉത്സവമായി കലോത്സവം മാറി.