- General Results
- Sanskrit Results
- Arabic Results
- LEADING SCHOOLS
- LATEST RESULTS
- SCHOOL POINTS
- SUPPLIMENT PDF
- DRAWING EXHIBITION
- ALL RESULTS
അറിയിപ്പ്
Friday, 8 November 2019
Thursday, 7 November 2019
ഇരിക്കൂര്‍
ഉപജില്ലാ കലോത്സവം ഭക്ഷണം ഗ്രാമീണകൂട്ടായ്മയിലൂടെ
കലവറനിറയ്ക്കല്‍
പരിപാടിയോടെയാണ് ഇരിക്കൂര്‍
ഉപജില്ല കലോത്സവത്തിന് ആരംഭം
കുറിച്ചത്.
ഉപജില്ലയിലെ
സ്കൂളുകളില്‍ നിന്നും
ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുകയുണ്ടായി.
കൂടാതെ
ചുഴലിയിലെ എല്ലാ കുടുംബശ്രീകളും
കലവറ നിറയ്ക്കല്‍ ദൗത്യം
ആവേശപൂര്‍വ്വം ഏറ്റെടുത്തു.
കലവറ
നിറഞ്ഞപ്പോള്‍ എല്ലാ ദിവസവും
നാലുകൂട്ടം കറികളും ചോറും
പായസവുമടങ്ങിയ വിഭസമൃദ്ധമായ
സദ്യ തന്നെ കൊടുക്കുവാന്‍
കഴിഞ്ഞു.
ഗ്രാമീണ
ഉത്സവമായി കലോത്സവം മാറി.
Wednesday, 6 November 2019
വിജയകരമായി ഇരിക്കൂര്‍ സ്കൂള്‍ ഉപജില്ല കലോത്സവം മൂന്നാം ദിവസത്തിലേക്ക് ഇരിക്കൂര്‍ ഉപജില്ലാകലോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ 11 വേദികളിലായി മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. വേദി 1 ലാസ്യ മണ്ഡപത്തില്‍ HSS വിഭാഗം കോല്‍ക്കളി മത്സരം നടന്നുകൊണ്ടിരിക്കുന്നു. വേദി 2 ല്‍ HS ന്റെ നാടന്‍പാട്ടാണ് ഇനി നടക്കേണ്ടത്. വേദി 3ല്‍ LP വിഭാഗം കഥാകഥനം ആരംഭിച്ചു കഴിഞ്ഞു. വേദി 4ല്‍ HS,HSS മിമിക്രി സമാപിച്ചു. HSS ന്റെ മൂകാഭിനയമാണ് ഇപ്പോള്‍ നടക്കുന്നത്. UP, HSS നാടകം ഈ വേദിയിലാണ് നടക്കേണ്ടത്. LP ജനറല്‍ വിഭാഗത്തില്‍ 33 പോയിന്റോടെ ഗാന്ധി മെമ്മോറിയല്‍ UP സ്കൂള്‍ നെല്ലിക്കുറ്റിയും സെന്‍മേരീസ് UP സ്കൂള്‍ പൈസക്കിരിയും ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ,UP ജനറല്‍ വിഭാഗത്തില്‍ 41 പോയിന്റുമായി വയത്തൂര്‍ UP സ്കൂള്‍ ഒന്നാം സ്ഥാനത്തുണ്ട്. HS വിഭാഗത്തില്‍ ഒന്നാം സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ 127 പോയിന്റോടെ സെയിന്റ് തോമസ് ഹൈസ്കൂള്‍ മണിക്കടവ് യാത്ര തുടരുന്നു. HSSവിഭാഗത്തില്‍ പടിയൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ 136 പോയിന്റോടെ മുന്നിട്ടു നില്‍ക്കുന്നു.
ആഷിഖ്
ബി.ടി
(പ്രോഗ്രാം
കണ്‍വീനര്‍)
ചുഴലിയിലെ ,പൂരം രണ്ടാം ദിവസത്തിലേക്ക്
ചുഴലി:ഇരിക്കൂർ ഉപജില്ലാകലോത്സവം രണ്ടാം ദിവസത്തിലേക്ക്.ചുഴലി ഗവ:ഹയർസെക്കന്ററി സ്കൂളില്‍ വച്ച് നടക്കുന്ന ഉപജില്ലാകലോത്സവമേള നാട്ടുകാരും കുട്ടികളും അധ്യാപകരും വന്‍വിജയമാക്കിത്തീര്‍ത്തുകൊണ്ടിരിക്കുന്നു. 90-ല്‍ പരം സ്കൂളുകളില്‍ നിന്നും മാറ്റുരയ്ക്കാനായി എത്തിച്ചേര്‍ന്ന കലാപ്രതിഭകള്‍ ചുഴലിനാടിനെ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷഭരിതമാക്കുകയാണ്. NSS,SPC,JRC,Little Kite,കുടുംബശ്രീ,സ്വാശ്രയസംഘങ്ങള്‍,ക്ലബ് അംഗങ്ങള്‍,അധ്യാപകര്‍ തുടങ്ങിയവരുടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ മഹത്വമേറിയതാണ്. 12 സ്റ്റേജുകളിലായി വിവിധവിഭാഗങ്ങളുടെ 135-ല്‍ പരം മത്സരങ്ങള്‍അരങ്ങേറുന്നു. വന്‍ ജനപങ്കാളിത്തമാണ് വേദികളില്‍ ദൃശ്യമാവുന്നത്.
ഇനി തലചുറ്റേണ്ട ; ചുറ്റിലും ഞങ്ങളുണ്ട്
ചുഴലി: വേദിയിലും പിന്നണിയിലും ക്ഷേമമേകി വിശ്രമമില്ലാതെ കൂടെ നിൽക്കുകയാണ് മേളയിലെ വെൽഫയർ കമ്മിറ്റി അംഗങ്ങൾ. മുറിവേറ്റവർ ,തലവേദന, പനി,ക്ഷീണം, ഛർദ്ദി തുടങ്ങി പല അസ്വസ്ഥതകളുമായി വരുന്നവർക്ക് ആശ്വാസമാണിവർ.കഴിഞ്ഞ ദിവസം വേദിയിൽ സംഘനൃത്തത്തിനിടെ കുഴഞ്ഞുവീണ മത്സരാർത്ഥിക്ക് തൽക്ഷണ സേവനം നൽകിയത് ശ്രദ്ധേയമായിരുന്നു.
ചുഴലി പി.എച്ച് സി. യിലെ ആർ.ബി.എസ്.കെ.നഴ്‌സ് തെരേസ അബ്രഹാം ജെ.പി.എച്ച്.എൻ. ശോഭ എന്നിവരാണ് ആരോഗ്യ മേഖലയിൽ നിന്നും സേവന രംഗത്തുള്ളത്. അധ്യാപിക റെനി ചെറിയാനാണ് കൺവീനർ.അധ്യാപികമാരായ സൗമിനി,പ്രേമലത എന്നിവരും മുഴുവൻ സമയവും സഹായത്തിനുണ്ട്.

കലോത്സവത്തിന് രുചി പകർന്ന് ചുഴലിയുടെ നാലു മൂലക്കാർ
ചുഴലി :നാലു ദിവസത്തെ നാടിന്റെ മേളയ്ക്ക് രുചി പകരുന്നത് ചുഴലിയുടെ നാലു മൂലയിലെ വാല്യക്കാരാണ്. ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനെത്തുന്ന പ്രതിഭകൾക്കും ആസ്വാദകർക്കും ഭക്ഷണമൊരുക്കുന്നത് ചുഴലിയിലെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള കുടുംബശ്രീ, സ്വയം സഹായ സംഘം പ്രവർത്തകരാണ്. ദിവസവും മൂവായിരത്തഞ്ഞൂറോളം പേർക്കാണ് ഭക്ഷണം നൽകുന്നത്. സാമ്പാർ, കാളൻ, കൂട്ടുകറി, അവിയൽ തുടങ്ങി എട്ടു കൂട്ടം കറികൾക്കൊപ്പം പാൽ പായസവും പ്രഥമനുമുണ്ട്.
തോളൂർ യുവ രശ്മി, ചുഴലി വൈ. ബി.സി, മുണ്ടോൽ വയൽ ചെന്താര, കാവിൻ മൂല യുവശക്തി എന്നീ ടീമുകൾ പാചകത്തിലും വിളമ്പലിലും മുഖ്യമായി രംഗത്തുണ്ട്. ചുഴലിക്കാരായ ഉണ്ണിക്കൃഷ്ണന്റെയും രാജുവിന്റെയും മേൽനോട്ടത്തിലാണ് പാചകം.പി.പി.വി. പ്രഭാകരൻ മാസ്റ്റർ ചെയർമാനും കെ.പി.അശോകൻ മാസ്റ്റർ കൺവീനറുമായ കമ്മിറ്റി യാണ് രുചിക്കൂട്ടുകൾക്ക് നാട്ടൊരുമയുടെ സ്വാദേകുന്ന ചുമതലക്കാർ.

Sunday, 3 November 2019
Subscribe to:
Posts (Atom)